മലപ്പുറം: വാരിയന്‍കുന്നന്റെ യഥാര്‍ത്ഥ ചിത്രത്തെച്ചൊല്ലി സാമൂഹികമാധ്യമങ്ങളില്‍ അനാവശ്യവിവാദം കൊഴുക്കുന്നു. ഗാര്‍ഡിയന്‍ പത്രത്തെച്ചൊല്ലിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഹിന്ദുത്വ അനുയായികളും ബുദ്ധിജീവികളുമാണ് വിവാദത്തിനു പിന്നില്‍. മതേതരരെന്ന് ഫേസ് ബുക്ക് പ്രൊഫൈലില്‍ ചേര്‍ത്തവരും വിവാദത്തിനു പിന്തുണയുമായി എത്തിയിട്ടുണ്ട്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഗാര്‍ഡിയനില്‍ 1922 ജനുവരി 24ന് അച്ചടിച്ചുവന്ന ചിത്രമാണ് ഗവേഷകന്‍ റമീസ് മുഹമ്മദ് വാരിയന്‍കുന്നത്തിനെക്കുറിച്ചുളള ജീവചരിത്ര ഗ്രന്ഥത്തില്‍ ചേര്‍ത്തത്. എന്നാല്‍ ആ കാലത്ത് ദി ഗാര്‍ഡിയന്‍ എന്ന പേരില്‍ പത്രമില്ലെന്നാണ് വിവാദമുണ്ടാക്കിയവര്‍ ആരോപിക്കുന്നത്. അവരുടെ വാദമനുസരിച്ച് ഗാര്‍ഡിയന്‍ പത്രം 1959ലാണ് അച്ചടിച്ചുതുടങ്ങിയത്. 1922ലെ ചിത്രം ദി ഗാര്‍ഡിയനില്‍ എങ്ങനെയാണ് വരുന്നതെന്നാണ് ചോദ്യം.
ആരോപണം വസ്തുതാവിരുദ്ധമാണെന്ന് നിലവധി പേര്‍ ചൂണ്ടിക്കാട്ടി. ഗാര്‍ഡിയന്‍ 200 വര്‍ഷത്തോളം പഴക്കമുള്ള പത്രമാണ്. 1821ല്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്ത് അതിന്റെ പേര് മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍ എന്നായിരുന്നു. 1959ല്‍ ദി ഗാര്‍ഡിയന്‍ എന്നാക്കി മാറ്റി. ഇക്കാര്യങ്ങള്‍ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് വിവാദം ഉണ്ടാക്കുന്നത്.
വാരിയന്‍കുന്നന്റെ ജീവചരിത്ര ഗ്രന്ഥമായ സുല്‍ത്താന്‍ വാരിയംകുന്നന്‍ വെളളിയാഴ്ചയാണ് മലപ്പുറത്ത് പ്രകാശനം ചെയ്തത്.