യാത്രക്കാരന്‍ മരിച്ചു; ഡല്‍ഹി -നെവാര്‍ക്ക് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ന്യൂഡല്‍ഹി: യാത്രക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നിന്ന് യുഎസ്സിലെ നെവാര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. വിമാനം പുറപ്പെട്ട് മൂന്ന് മണിക്കൂറിനു ശേഷമാണ് തിരിച്ചിറങ്ങിയത്.
'ഡല്‍ഹി നെവാര്‍ക്ക് (യുഎസ്) എയര്‍ ഇന്ത്യാ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി മൂലം മൂന്ന് മണിക്കൂറിലധികം പറന്നതിനു ശേഷം ഡല്‍ഹിയിലേക്ക് മടങ്ങി.'-എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
വിമാനം എത്തിയ ഉടന്‍ വിമാനത്താവളത്തിലെ ഡോക്ടര്‍മാരുടെ ടീം യാത്രക്കാരനെ പരിശോധിച്ചെങ്കിലും അദ്ദേഹം മരിച്ചിരുന്നു.
മരിച്ചയാള്‍ യുഎസ് സ്വദേശിയാണ്. കൂടെ ഭാര്യയുമുണ്ടായിരുന്നു.