കസാഖിസ്താനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു

Update: 2024-12-25 08:54 GMT

കസാഖിസ്താന്‍: ബാക്കുവില്‍ നിന്ന് ഗ്രോസ്നിയിലേക്ക് പോകുന്ന യാത്രാവിമാനം കസാഖിസ്താനിലെ അക്തൗ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. അടിയന്തര ലാന്‍ഡിംങിനിടെ ആണ് സംഭവം.

അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 42 പേര്‍ മരിച്ചിരിക്കാമെന്നാണ് സൂചനകള്‍. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമടക്കം 67 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് കസാഖ് ഗതാഗത മന്ത്രാലയം അറിയിച്ചു. 25 പേര്‍ അപകടനില തരണം ചെയ്തതായാണ് റിപോര്‍ട്ട്.

Tags:    

Similar News