പ്രധാനമന്ത്രി ജൂണ്‍ 24ന് ജമ്മു കശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നു

Update: 2021-06-22 14:48 GMT

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരില്‍ സര്‍വകക്ഷി യോഗം വിളിക്കും. ജൂണ്‍ 24നാണ് യോഗം. ഗുപ്കാര്‍ അലയന്‍സ് അടക്കം മുഖ്യധാരാ പാര്‍ട്ടികളെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

2019 ആഗസ്റ്റ് 5ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ഇത്തരത്തിലുളള ആദ്യ യോഗമാണ് ഇത്. ആസ്റ്റ് 5ന് പുറത്തിറക്കിയ ഉത്തരവോടെ ജമ്മു കശ്മീര്‍ രണ്ട് പ്രത്യേക കേന്ദ്ര ഭരണപ്രദേശങ്ങളായി മാറി.

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹ്ബൂബ മുഫ്തി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.

കോണ്‍ഗ്രസ്സിന്റെ ഗുലാം നബി ആസാദ് അടക്കം 14 നേതാക്കളെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രത്യേകം ക്ഷണിച്ചിരുന്നു.

ജി എ മിര്‍, അല്‍ത്താഫ് ബുഖാരി, രവിന്ദര്‍ റെയ്‌ന, നിര്‍മല്‍ സിങ്, കവിന്ദര്‍ ഗുപ്ത, എം വൈ തരിഗാമി, പ്രഫ. ഭീം സിങ് സജാദ് ഗനി ലോണ്‍ തുടങ്ങിയവരാണ് പങ്കെടുക്കുന്ന മറ്റ് പ്രമുഖര്‍.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രധാനമന്ത്രിക്കുപുറമെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രി അമിത് ഷാ, ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ആഭ്യന്തര സെക്രട്ടറി എന്നിവരും പങ്കെടുക്കും. എന്താണ് യോഗത്തിന്റെ അജണ്ട എന്ന് വ്യക്തമാക്കിയിട്ടില്ല.  

Tags:    

Similar News