കോട്ടമുറിയില്‍ വീടിനോട് ചേര്‍ന്നുള്ള സംരക്ഷാഭിത്തിയടക്കം ഇടിഞ്ഞുവീണു

Update: 2022-07-14 14:16 GMT

കോട്ടമുറി: മാള ഗ്രാമപഞ്ചായത്തിലെ കോട്ടമുറിയില്‍ വീടിനോട് ചേര്‍ന്നുള്ള സംരക്ഷാഭിത്തിയടക്കം ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസം രാവിലെ തൊഴിലാളികള്‍ പണിയെടുക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ശബ്ദം കേട്ട് എല്ലാവരും ഓടി മാറിയതിനാല്‍ എല്ലാവരും രക്ഷപ്പെടുകയായിരുന്നു.

കുന്നത്തോളി ഷാജുവിന്റെ വീടിന്റെ പിന്‍ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. മതില്‍ കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. ഇടിഞ്ഞ ഭാഗവുമായി ചേര്‍ത്ത് നിര്‍മാണം നടത്തിവരികയായിരുന്നു. 10 അടിയോളം താഴ്ചയില്‍ നിര്‍മാണം നടക്കുന്ന ഭാഗത്തേക്കാണ് മണ്ണിടിഞ്ഞത്. വീട് അപകടാവസ്ഥയിലാണ്.

Similar News