ഓരോ മാസത്തെയും മൂന്നാമത്തെ ദിവസം ലഖിംപൂര്‍ കര്‍ഷക ഓര്‍മദിനമായി ആചരിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി
ലഖ്‌നോ: ബിജെപിയുടെ ക്രൂരത ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടാന്‍ ഓരോ മാസത്തെയും മൂന്നാമത്തെ ദിവസം ലഖിംപൂര്‍ ഖേരി കര്‍ഷക ഓര്‍മദിനമായി ആചരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്.
''യുപിയിലെ ജനങ്ങളും കര്‍ഷകരുടെ അഭ്യുദയകാംക്ഷികളും സമാജ് വാദിപാര്‍ട്ടിയിലെയും മറ്റ് പാര്‍ട്ടികളിലെയും അംഗങ്ങളും ഓരോ മാസത്തിന്റെയും മൂന്നാമത്തെ ദിവസം ഓര്‍മദിനമായി ആചരിക്കണം''- അഖിലേഷ് യാദവ് ട്വീററ് ചെയ്തു.
യുപിയില്‍ ഒക്ടോബര്‍ 3ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ച് കര്‍ഷക പ്രതിഷേധക്കാരില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നാല്‌പേര്‍ കൂടി മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ മകന്‍ ആഷിഷ് മിശ്രയെയും ഏതാനും ബിജെപി നേതാക്കളെയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ എല്ലാ ആരോപണങ്ങളും മന്ത്രിയും മകനും നിഷേധിച്ചു.
കാര്‍ ഓടിച്ചിരുന്ന ഡ്രൈവറെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.