ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പേരാട്ടം തുടരുമെന്ന് എസ്ഡിപിഐ

Update: 2021-12-06 14:27 GMT

ഈരാറ്റുപേട്ട: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പേരാട്ടം തുടരുമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ഖജാന്‍ജി കെ.എസ്.ആരിഫ് പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വവും സൗഹാര്‍ദവും ഹിന്ദുത്വ വര്‍ഗീയവാദികള്‍ തകര്‍ത്തെറിഞ്ഞ ദിനമായ 1992 ഡിസംബര്‍ 6 ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോക്ടര്‍ ബി.ആര്‍. അംബേദ്കറുടെ ചരമദിനം കൂടിയായിരുന്നുവെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ ഖജാന്‍ജി കെ.എസ്.ആരിഫ് പറഞ്ഞു.

ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കും വരെ പേരാട്ടം തുടരും എന്ന പ്രമേയത്തില്‍ എസ്ഡിപിഐ  ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റിയുടെ നേത്യതത്തില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സുബൈര്‍ വെള്ളാപള്ളി അധ്യക്ഷത വഹിച്ചു.  

Tags:    

Similar News