കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി ക്കൊള്ളയ്‌ക്കെതിരേ എസ്ഡിപിഐ

Update: 2021-11-12 15:08 GMT

പാലക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇന്ധന നികുതിക്കൊള്ളയ്‌ക്കെതിരേ എസ്ഡിപിഐ പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതിയും സെസും ഇനത്തില്‍ കോടികള്‍ പിരിച്ചെടുക്കുകയും ഇന്ധന വിലവര്‍ധനയില്‍ പരസ്പരം പഴി ചാരി ജനങ്ങളെ കബളിപ്പിക്കുകയുമാണെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്ത എസ്ഡിപിഐ പാലക്കാട് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിച്ച് ഇന്ധന വില ക്രമാതീതമായി വര്‍ധിക്കുന്നതിനു പിന്നില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിക്കൊള്ളയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പെട്രോള്‍ വിലയില്‍ 27.90 രൂപ കേന്ദ്ര നികുതിയും 30.08 രൂപ സംസ്ഥാന നികുതിയുമാണ്. ഡീസലിന് 21.80 രൂപ കേന്ദ്ര നികുതിയും 22.76 ശതമാനം സംസ്ഥാന നികുതിയുമാണ്. ഇതു കൂടാതെ അധിക എക്‌സൈസ് ഡ്യൂട്ടിയും സംസ്ഥാനങ്ങളുടെ സെസും വരും. ഇന്ധന വില നിര്‍ണയാധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

പ്രതിഷേധത്തിന് എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി അബ്ബാസ് ആര്‍, മുഖ്താര്‍ അലി, ഹബീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News