നികുതി വര്‍ധനവിനെതിരെ എസ്ഡിപിഐ വില്ലേജ് ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിച്ചു

Update: 2022-04-01 11:44 GMT

താനൂര്‍: ജനജീവിതം ദുസ്സഹമാക്കുന്ന അന്യായ നികുതിവര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി താനൂര്‍ മണ്ഡലത്തിലെ വില്ലേജ് ഓഫിസുകള്‍ക്ക് മുന്നില്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഇടതുസര്‍ക്കാരിന്റെ ഈ കൊള്ള ഇനിയും ജനങ്ങള്‍ സഹിക്കണമോ- എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാര്‍ട്ടി പ്രതിഷേധം സംഘടിപ്പിച്ചത്

നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുന്ന കേരളജനതയ്ക്ക് മേലുള്ള ഇരുട്ടടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച അന്യായ നികുതിവര്‍ധനയെന്ന് താനൂരില്‍ ധര്‍ണ ഉത്ഘാടനം ചെയ്ത ജില്ലാസെക്രട്ടറി പി ഷരീഖാന്‍മാസ്റ്റര്‍ പറഞ്ഞു. പൊന്മുണ്ടം ചെറിയമുണ്ടം പഞ്ചായത്തുകള്‍ക്ക് മുന്നില്‍ നടത്തിയ ധര്‍ണ ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുല്‍മജീദ് മാസ്റ്ററും നിറമരുതൂരില്‍ ജില്ലാ കമ്മിറ്റി അംഗം കെ പി ഒ റഹ്മത്തുള്ളയും തന്നാളൂരില്‍ എസ്ഡിടിയു ജില്ലാ ട്രഷറര്‍ അന്‍സാരി കോട്ടക്കലും ഉത്ഘാടനം നിര്‍വഹിച്ചു.

താനൂരില്‍ മുനിസിപ്പല്‍ പ്രസിഡന്റ് എന്‍ പി അഷ്‌റഫ്, തന്നാളൂരില്‍ കെ കുഞ്ഞിപോക്കരും ഒഴൂരില്‍ ഷാജി വിഷരത്തും നിറമരുതൂരില്‍ കെ സുലൈമാനും ചെറിയമുണ്ടത്ത് കല്ലന്‍ റസാക്കും അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് സദഖത്തുള്ള, സെക്രട്ടറി ഫിറോസ് നൂര്‍ മൈത്താനം, ട്രഷറര്‍ അഷ്‌റഫ് ഫെയ്മസ്, കമ്മിറ്റി അംഗങ്ങളായ ടി വി ഉമ്മര്‍കോയ, എം മൊയ്തീന്‍കുട്ടി, ബി പി ഷഫീഖ്, വി മന്‍സൂര്‍ മാസ്റ്റര്‍, മുഹമ്മദലി വാണിയന്നൂര്‍ എന്നിവര്‍ സംബന്ധിച്ചു.

ടി പി റാഫി, അന്‍വര്‍ മൂലക്കല്‍, ശിഹാബ് ഓണക്കാട്, കെ കുഞ്ഞലവി, ശിഹാബ് ഇരിങ്ങാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News