കെയ്‌റോ: സൂയസ് കനാലിന് കുറുകെ കുടുങ്ങിയ ചരക്ക് കപ്പല്‍ ഭാഗികമായി നീക്കുന്നതില്‍ വിജയിച്ചു. എങ്കിലും കപ്പല്‍ സൂയസ് കനാലില്‍ നിന്ന് എപ്പോള്‍ പുറത്തെത്തിക്കാന്‍ കഴിയുമെന്ന് ഇപ്പോഴും വ്യക്തമല്ല.
10 ടഗ് ബോട്ടുകളുടെയും ഡ്രഡ്ജറുകളുടെയും സഹായത്തോടെ തള്ളിയും വലിച്ചുമാണ് കപ്പല്‍ കുടുങ്ങിയ സ്ഥാനത്തുനിന്ന് അല്‍പ്പം മാറ്റാന്‍ സാധിച്ചത്. കപ്പല്‍ പൂര്‍ണമായും മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്. സൂയസ് കനാല്‍ അധികൃതരുമായി ബന്ധപ്പെട്ട ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് കുടുങ്ങിയ കപ്പല്‍ പുറത്തെത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്ന ഏജന്‍സി അറിയിച്ചു.
കമ്പനിയിലെ ജീവനക്കാര്‍ കപ്പല്‍ നീക്കുന്നതിനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സൂയസ് കനാല്‍ അഥോറിറ്റിയുടെ മേധാവി ലഫ്റ്റ്‌നെന്റ് ഒസാമ റെബി പറഞ്ഞു.
അതേസമയം സാറ്റലൈറ്റ് ചിത്രം നല്‍കുന്ന സൂചനയനുസരിച്ച് കപ്പല്‍ ടഗ്‌ബോട്ടുകളാല്‍ വളയപ്പെട്ട് അതേ സ്ഥലത്തുതന്നെ കുടിങ്ങിക്കടക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‌വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്റെ ഉടമസ്ഥര്‍. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ പറയുന്നത്. നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്റെ വശം കനാലിന്റെ ഒരുഭാഗത്ത് ഇടിച്ചു നില്‍ക്കുകയായിരുന്നു.
സമുദ്രപാതയിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്കാണ് സൂയസ് കനാലില്‍ ഉണ്ടായിരിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്രപാതയായ സൂയസ് കനാലില്‍ ചൊവ്വാഴ്ച്ചയാണ് കണ്ടെയ്‌നര്‍ കപ്പല്‍ ഗതാഗം പൂര്‍ണമായും തടസ്സപ്പെടുത്തി കുടുങ്ങിക്കിടന്നത്. ഇതോടെ വിവിധ രാജ്യങ്ങളിലേക്കുള്ള നൂറിലധികം കപ്പലുകല്‍ മുന്നോട്ടുപോകാനാവാതെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടു. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്.