മസ്തകത്തില്‍ മുറിവേറ്റ കാട്ടാനക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരം: ഡോ. അരുണ്‍ സക്കറിയ
തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ കാട്ടാനക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണെന്ന് ഡോ. അരുണ്‍ സക്കറിയ. മയക്കുവെടി വച്ചശേഷം സ്റ്റാന്‍ഡിങ് പൊസിഷനില്‍ നിര്‍ത്തിയായിരിക്കും ചികിത്സ നല്‍കുക. വെടിയേറ്റിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചായിരിക്കും തുടര്‍ ചികിത്സയുടെ കാര്യം പരിഗണിക്കുക.