ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

സൗദി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഷിനോഫര്‍ കളത്തിങ്ങല്‍

Update: 2021-09-27 06:23 GMT

ജിദ്ദ: ഇന്ത്യയുടെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ കമ്മിറ്റി 'അണ്‍സങ് ഹീറോസ് ഓഫ് ഫ്രീഡം സ്ട്രഗ്ള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികളെ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍ പ്രഖ്യാപിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. രണ്ടായിരത്തോളം പേരില്‍ നിന്നാണ് ദേശീയ തലത്തിലും റിയാദ്, ദമ്മാം, അസീര്‍, ജിദ്ദ എന്നീ നാലു റീജിയന്‍ തലത്തിലുമുള്ള വിജയികളെ കണ്ടെത്തിയത്. ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളില്‍ തിരഞ്ഞെടുക്കാവുന്ന വിധം മുപ്പത് ചോദ്യങ്ങളാണ് ക്വിസ് മത്സരത്തില്‍ തയ്യാറാക്കിയിരുന്നത്.

സൗദി ദേശീയ തലത്തില്‍ ഷിനോഫര്‍ കളത്തിങ്ങല്‍ (ജിദ്ദ) ഒന്നാം സമ്മാനത്തിനര്‍ഹനായി. രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് ഷാസിയ ഇഖ്ബാല്‍(റിയാദ്), അഫീഫ ഇഖ്ബാല്‍ (റിയാദ്), എന്നിവരാണ് അര്‍ഹരായത്.

റീജിയന്‍ തല വിജയികള്‍: റിയാദ്: ഒന്നാം സ്ഥാനം:മുഹമ്മദ് നൗഫല്‍., രണ്ടാം സ്ഥാനം:മുത്തു അഹമ്മദ് സൈഫുദ്ദീന്‍., മൂന്നാം സ്ഥാനം: അഹ്മദ് അന്‍വര്‍ .

ദമ്മാം റീജിയന്‍: ഒന്നാം സ്ഥാനം: റമീസ. രണ്ടാം സ്ഥാനം:അഹ്മദ് കബീര്‍. മൂന്നാം സ്ഥാനം (രണ്ടു പേര്‍ക്ക്) :1. മുഹമ്മദ് ഇര്‍ഷാദ് (2) ഷെഹനാസ്

ജിദ്ദ റീജിയന്‍: ഒന്നാം സ്ഥാനം: മുഹമ്മദ് ശരീഫ്., രണ്ടാം സ്ഥാനം: അഷ്‌കര്‍ അലി., മൂന്നാം സ്ഥാനം: ഹാരിസ് ജി.എം.

അസീര്‍ റീജിയന്‍: ഒന്നാം സ്ഥാനം :സദറുദ്ദീന്‍., രണ്ടാം സ്ഥാനം: മുഹമ്മദ്., മൂന്നാം സ്ഥാനം:റുക്‌സാന.

ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിനോഫര്‍ കളത്തിങ്ങലിന് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍ സമ്മാനം വിതരണം ചെയ്തു. ജിദ്ദ റീജിയന്‍ തലത്തില്‍ വിജയികളായവര്‍ക്ക് ഹംന മറിയം (കോണ്‍സല്‍, കോമേഴ്‌സ് ആന്‍ഡ് എച്.ഒ.സി), ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നാഷണല്‍ പ്രസിഡന്റ് അഷ്‌റഫ് മൊറയൂര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ഇന്ത്യാ ഫോറം പ്രസിഡന്റ് മിര്‍ ഫിറോസുദ്ദീന്‍, സൗദി ഇന്ത്യ ബിസിനസ് നെറ്റ് വര്‍ക്ക് ജനറല്‍ സെക്രട്ടറി വിജയ് സോണി, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജിയണല്‍ പ്രസിഡന്റ് ഫയാസുദ്ദീന്‍ ചെന്നൈ, ഐ.പി.ഡബ്‌ള്യു.എഫ്. പ്രസിഡന്റ് അയ്യൂബ് ഹക്കീം, സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗനി മലപ്പുറം, ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം സംസാരിച്ചു. ഗ്ലോബല്‍ ബ്രിഡ്ജ് കമ്പനി എം.ഡി. അമീര്‍ അലി, അല്‍ യമാനി ബേക്കറി ഗ്രൂപ്പ് എം ഡി അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

മറ്റു റീജിയനുകളില്‍ നിന്നുള്ള വിജയികള്‍ക്ക് അതാതു സ്ഥലങ്ങളില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോയിസ്സന്‍ ബീരാന്‍കുട്ടി, അല്‍ അമാന്‍ അഹമ്മദ് നാഗര്‍കോവില്‍, മൊഹിയിദ്ദീന്‍ ചെന്നൈ, ഹനീഫ കടുങ്ങല്ലൂര്‍, ആസിഫ് ഗഞ്ചിമൊട്ട, എം ഷാഹുല്‍ ഹമീദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Tags:    

Similar News