അതിജീവനത്തിന്റെ പെണ്‍കരുത്ത്: വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് വനിതാ സംഗമം സംഘടിപ്പിച്ചു
മലപ്പുറം: 'അതിജീവനത്തിന്റെ പെണ്‍കരുത്ത്' എന്ന തലവാചകത്തില്‍ വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിച്ച മുഴുവന്‍ എസ്ഡിപിഐ വനിതാ സ്ഥാനാര്‍ഥികളെയും ഗ്രൂപ്പ് അഡ്മിന്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ട് വനിതാ സംഗമം സംഘടിപ്പിച്ചു. മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വനിതാസംഗമം എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ ശക്തിയും ഭരണനീതിന്യായ അവകാശവും ഉദ്ഘാടകന്‍ വിശദീകരിച്ചു. ഒരു സാമൂഹിക ജനാധിപത്യ സംവിധാനത്തിന് മുന്‍തൂക്കം നല്‍കുന്ന സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കും മറ്റ് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ഇതര ജനവിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഒരു സംവിധാനത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക എന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് എല്ലാ രംഗത്തും കഴിവുതെളിയിച്ച കൊണ്ടിരിക്കുന്ന സ്ത്രീസമൂഹം ഭരണനിര്‍വഹണ രംഗത്തും വരുംകാലങ്ങളില്‍ ശക്തി തെളിയിക്കുമെന്ന് സദസ്സിനെ സാക്ഷി നിര്‍ത്തി കൊണ്ട് റൈഹാന ടീച്ചര്‍ പ്രസ്താവിച്ചു.
വനിതാ ശാക്തീകരണ രംഗത്ത് എസ്ഡിപിഐയും വുമണ്‍ ഇന്ത്യാ മൂവ്‌മെന്റും ഏറ്റവും മുന്‍പന്തിയില്‍ ഉണ്ടായിരിക്കുമെന്നും ടീച്ചര്‍ തന്റെ പ്രസംഗത്തില്‍ ഉറപ്പുനല്‍കി.
വനിതാ സ്ഥാനാര്‍ഥികളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ടുള്ള വിശദീകരണങ്ങള്‍ വളരെയധികം വികാരഭരിതമായിരുന്നു. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി എം പി. മുസ്തഫ മാസ്റ്റര്‍, വുമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സല്‍മ സാലിഹ് ജില്ലാസെക്രട്ടറി റൈഹാന, ജില്ലാ കമ്മറ്റി അംഗങ്ങളായ ആരിഫ, സുനിയ, ജസീല, ആബിദ തുടങ്ങിയവര്‍ സംസാരിച്ചു.