ഒമിക്രോണ്‍ ഭീഷണി അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന

Update: 2021-11-29 10:10 GMT

ജനീവ: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ അതീവ ഗുരതരമാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിനെ സംബന്ധിച്ച് നിരവധി അനിശ്ചിതത്വങ്ങളുണ്ടെന്നും ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു.

ഒമിക്രോണ്‍ വഴി കൊവിഡ് 19 ന്റെ മറ്റൊരു തരംഗം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ അനന്തരഫലം അതീവ ഗുരുതരമായിരിക്കുമെന്ന് സംഘടനയുടെ സാങ്കേതിക റിപോര്‍ട്ടില്‍ പറയുന്നു. ഒമിക്രോണുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മരണം പോലും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ബി.1.1.529 വകഭേദത്തെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന ഒമിക്രോണ്‍ എന്ന് പേരിട്ടത്.

ഡല്‍റ്റ, ആര്‍ഫ, ബീറ്റ, ഗാമ തുടങ്ങിയ കൊവിഡ് വകഭേദത്തേക്കാള്‍ അതീവ അപകടകാരിയാണ് ഒമിക്രോണ്‍.

ഒമിക്രോണ്‍ പടര്‍ന്നുപിടിച്ചതോടെ ലോകത്തെ പല രാജ്യങ്ങളും വിദേശികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോണിനെക്കുറിച്ച് കൂടുതല്‍ പഠനം നടന്ന ശേഷമേ വകഭേദം എത്ര ഗുരുതരമാണെന്ന് തിരിച്ചറിയാനാവൂ. കൊവിഡ് വാക്‌സിന്‍ എത്രത്തോളം ഒമിക്രോണിനെ പ്രതിരോധിക്കുമെന്നും അന്വേഷണം നടക്കുന്നുണ്ട്. 

Tags:    

Similar News