മാള: പുഴക്കരികിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ മാളയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പാറക്കടവ് വെളിയത്ത് പരേതനായ ഗോപകുമാറിന്റെ മകന് ദീപക് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ചാലക്കുടി പുഴയുടെ പാറക്കടവ് പുന്നിലക്കാവിന് സമീപത്തെ പുഴയരികിലുള്ള പൊന്തക്കാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലുവ താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഭാര്യ: ആരതി. മകള്‍: അവന്തിക (ഒന്നര വയസ്സ്). മാതാവ് വിജയലക്ഷ്മി. സഹോദരന് വിഷ്ണു.