ഗ്വാളിയോര്‍: മീന്‍ കച്ചവടക്കാരനായ അമ്മാവനെ വിറ്റ മിനിന്റെ വില ചോദിച്ചതിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കല്ലു എന്ന യുവാവാണ് അമ്മാവനെ കൊലപ്പെടുത്തിയത്. കല്ലുവിന്റെ അമ്മയുടെ സഹോദരനായ ഖയ്യും ഖാനാണ് കൊല്ലപ്പെട്ടത്.
അമ്മാവന്‍ മത്സ്യം വിലക്കുന്ന കടയ്ക്ക് സമീപം മീന്‍ ഫ്രൈ ചെയ്ത് വില്‍ക്കുന്ന കട നടത്തുകയായിരുന്നു കല്ലു. അമ്മാവന്റെ കടയില്‍ നിന്ന് 120 രൂപ വിലവരുന്ന മീന്‍ വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയില്ല. അമ്മാവന്‍ പണം ചോദിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതിനിടെ കത്തിയും തവിയും ഉപയോഗിച്ച് കല്ലു അമ്മാവനെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഖയ്യും ഖാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.