മത്സ്യത്തൊഴിലാളികളെ മനഷ്യരായിപ്പോലും പരിഗണിക്കാത്ത ദുരവസ്ഥ നിലനില്‍ക്കുന്നു; എസ്ഡിപിഐ

Update: 2022-08-26 07:21 GMT

താനൂര്‍: സാമ്പത്തിക സുസ്ഥിരതയും തൊഴിലും ഉറപ്പ് വരുത്തുന്ന പരമ്പരാഗത മത്സ്യബന്ധന മേഖലയെ സംരക്ഷിക്കണമെന്നും മത്സ്യ തൊഴിലാളികളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ദുരന്തപൂര്‍ണ്ണമായ സ്ഥിതിവിശേഷണമാണ് നിലനില്‍ക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍ എറണാകുളം പ്രസ്ഥാവിച്ചു.

താനൂര്‍ ഫിഷറീസ് ഓഫിസിലേക്ക് എസഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റമറ്റ ഇന്‍ഷൂറന്‍സ് പദ്ധതി ആവിഷ്‌ക്കരിക്കണം, ജില്ലയിലെ മൂന്ന് ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് ഫ്‌ളോട്ടിംഗ് ഫയര്‍ സ്‌റ്റേഷന്‍ ആരംഭിക്കണം, മുഴുവന്‍ സമയ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ അരീക്കല്‍ ബീരാന്‍ കുട്ടി,ജില്ലാ കമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ്, എസ്.ഡി.ടി യു ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, ഹമീദ് പരപ്പനങ്ങാടി ,അബ്ദുല്‍ അസീസ് വള്ളിക്കുന്ന്, സദഖത്തുള്ള താനൂര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹാര്‍ബറില്‍ നിന്നാരംഭിച്ച മാര്‍ച്ച് ഫിഷറീസ് ഓഫിസ് പരിസരത്ത് പോലിസ് തടഞ്ഞു, ഫിറോസ് ഖാന്‍, കബീര്‍ വള്ളിക്കുന്ന്, ഉസ്മാന്‍ ഹാജി തിരൂരങ്ങാടി, ഇ.കെ ഫൈസല്‍, ടി.പി. റാഫി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News