ലിംഗസമത്വ യൂണിഫോം നിര്‍ബന്ധമില്ല; പൊതുവേ സ്വീകാര്യമായ യൂണിഫോം മതിയെന്നും മന്ത്രി വി ശിവന്‍കുട്ടി

ക്ലാസുകളിലും ക്യാംപസുകളിലും കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത്

Update: 2022-08-03 09:42 GMT

തിരുവനന്തപുരം: സംസ്ഥാത്തെ സ്‌കൂളുകളില്‍ ലിംഗസമത്വ യൂനിഫോം നിര്‍ബന്ധമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പാഠ പുസ്തകങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റിങ് നടത്തുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ജെന്‍ഡര്‍ യൂണിഫോം വിഷയത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധ ബുദ്ധിയില്ല. പൊതുവേ സ്വീകാര്യമായ യൂണിഫോം മതി. ജെന്‍ഡര്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ല. സംസ്ഥാനത്ത് 21 സ്‌കൂളുകള്‍ മിക്‌സഡാക്കിയിട്ടുണ്ട്. പിടിഎകളും തദ്ദേശ സ്ഥാപനങ്ങളും നിര്‍ദ്ദേശിച്ചാല്‍ മാത്രം മിക്‌സഡ് സ്‌കൂളുകളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസുകളിലും കാംപസുകളിലും കുട്ടികള്‍ മൊബൈല്‍ ഉപയോഗിക്കരുത്. ഇതു സംബന്ധിച്ച് കൊവിഡ് കാലത്ത് നല്‍കിയ ഇളവ് നീക്കിയിട്ടുണ്ട്. മൊബൈല്‍ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലാമേള ജനുവരിയില്‍ കോഴിക്കോട് നടത്താനും തീരുമാനിച്ചു. നവംബറില്‍ തിരുവനന്തപുരത്താണ് സംസ്ഥാന സ്‌കൂള്‍ കായികമേള. ശാസ്‌ത്രോല്‍സവം നവംബറില്‍ എറണാകുളത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    

Similar News