'ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചത്'; വിശദീകരണവുമായി എം കെ മുനീര്‍
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വ്യാഖ്യാനിച്ച് പോക്‌സോയെ നിഷ്പ്രഭമാക്കുന്ന ഒരവസ്ഥയുണ്ടാകും. പോക്‌സോയെ നിഷ്പ്രഭമാക്കരുത്. അതിന് ഇത്തരത്തിലുള്ള ക്രൂരതകളെ നമ്മള്‍ തിരിച്ചറിയണം. എന്തിനേയും വളച്ചൊടിക്കാന്‍ പറ്റുന്ന ഒരു കാലത്ത്, എല്ലാത്തിനേയും ഈ തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയപ്പെടുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാര്‍ത്ഥ കള്ളന്മാര്‍ മുഴുവന്‍ രക്ഷപ്പെട്ട് പോക്‌സോയ്ക്ക് പിടികൊടുക്കാത്ത രീതിയില്‍ പോയാല്‍ പോക്‌സോ നിഷ്പ്രഭമാകില്ലേ എന്ന ചോദ്യമാണ്' താനുയര്‍ത്തിയതെന്നും എം കെ മുനീര്‍ പറഞ്ഞു.
കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയിലെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ എംഎല്‍എ. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്ന് എം കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ വ്യാഖ്യാനിച്ച് പോക്‌സോയെ നിഷ്പ്രഭമാക്കുന്ന ഒരവസ്ഥയുണ്ടാകും. പോക്‌സോയെ നിഷ്പ്രഭമാക്കരുത്. അതിന് ഇത്തരത്തിലുള്ള ക്രൂരതകളെ നമ്മള്‍ തിരിച്ചറിയണം. എന്തിനേയും വളച്ചൊടിക്കാന്‍ പറ്റുന്ന ഒരു കാലത്ത്, എല്ലാത്തിനേയും ഈ തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമോ എന്ന് ഭയപ്പെടുകയാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്ന് യഥാര്‍ത്ഥ കള്ളന്മാര്‍ മുഴുവന്‍ രക്ഷപ്പെട്ട് പോക്‌സോയ്ക്ക് പിടികൊടുക്കാത്ത രീതിയില്‍ പോയാല്‍ പോക്‌സോ നിഷ്പ്രഭമാകില്ലേ എന്ന ചോദ്യമാണ്' താനുയര്‍ത്തിയതെന്നും എം കെ മുനീര്‍ പറഞ്ഞു.
ലിംഗ സമത്വമെങ്കില്‍ ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ കേസെടുക്കുന്നത് എന്തിനെന്നായിരുന്നു എം കെ മുനീറിന്റെ ചോദ്യം. മതവിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് ജന്‍ഡര്‍ ന്യൂട്രാലിറ്റി എന്നും അതിന്റെ പേരില്‍ ഇസ്ലാമിസ്റ്റ് എന്ന് ചാപ്പകുത്തിയാലും പ്രശ്‌നമില്ലെന്നും അദ്ദേഹം
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ 'കേരള പാഠ്യപദ്ധതി ചട്ടക്കൂട് കാണാപ്പുറങ്ങള്‍' എന്ന സെമിനാറില്‍ പങ്കെടുക്കവെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇത് വളച്ചൊടിച്ചുവെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയുടെ പേരില്‍ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് ഉദ്ദേശിച്ചതെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.