പതിമൂന്നുകാരിയായ കണ്ണൂര്‍ സ്വദേശിനി ദുബയില്‍ അന്തരിച്ചു

Update: 2021-08-25 04:57 GMT

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തുംചാലില്‍ സുഹ്‌റാസിലെ കടലക്കാരന്‍ മഹ്‌റൂഫിന്റെയും എന്‍ ഐ മോഡല്‍ സ്‌കൂള്‍ അധ്യാപിക സബ്രീനയുടെയും മകള്‍ മനാല്‍ സുഹറ ദുബയിലെ ആശുപത്രിയില്‍ അന്തരിച്ചു. 13 വയസ്സായിരുന്നു. എന്‍ ഐ മോഡല്‍ സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഫിസ മറിയം ( ബെംഗളൂരുവില്‍ ബിടെക് വിദ്യാര്‍ത്ഥി), മാഹിറ സൈനബ് എന്നിവര്‍ സഹോദരിമാരാണ്. മുന്‍ കേന്ദ്രമന്ത്രിയും മുസ് ലിം ലീഗ് നേതാവുമായിരുന്ന ഇ അഹമ്മദിന്റെ സഹോദരി പുത്രിയുടെ മകളുമാണ്.

കബറടക്കം 25 ആഗസ്ത് രാവിലെ 10 മണിക്ക് ദുബായ് അല്‍ ഖോസ്ല്‍ വച്ചു നടക്കും. 

Similar News