തിരുവണ്ണാമല ഉരുള്‍പൊട്ടല്‍; കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Update: 2024-12-02 14:30 GMT

തിരുവണ്ണാമല: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ ഏഴ് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ഏഴുപേരാണ് മണ്ണിനടിയില്‍ അകപ്പെട്ടിരുന്നത്. കൂറ്റന്‍ പാറയും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് പതിച്ചിരുന്നു. ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കനത്ത മഴയാണ് പ്രദേശത്ത് പെയ്തത്. ഏകദേശം 200ഓളം വരുന്ന രക്ഷാപ്രവര്‍ത്തകര്‍ യന്ത്രസഹായമില്ലാതെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. പിന്നീട് യന്ത്രങ്ങള്‍ കൊണ്ടുവരികയും വലിയ പാറക്കല്ലുകള്‍ പൊട്ടിച്ച് അടര്‍ത്തിമാറ്റുകയുമായിരുന്നു.

Similar News