മാര്‍പാപ്പയെ കണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയപ്പോഴാണ് മാര്‍പാപ്പയെ കണ്ടത്.

Update: 2024-12-02 16:28 GMT

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിയപ്പോഴാണ് മാര്‍പാപ്പയെ കണ്ടത്. Islamic Art and Architecture: An Introduction എന്ന പുസ്തകം ( ഇസ്‌ലാമിക കലയും വാസ്തുവിദ്യയും: ഒരു ആമുഖം) സാദിഖലി ശിഹാബ് തങ്ങള്‍ മാര്‍പാപ്പക്ക് സമ്മാനിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുഗ്രഹ പ്രഭാഷണം നടത്തുന്ന സര്‍വ്വമതസമ്മേളനം ശിവഗിരി മഠമാണ് സംഘടിപ്പിക്കുന്നത്.



Similar News