രാജ്യദ്രോഹക്കേസില്‍ സമാജ് വാദി പാര്‍ടി എംപി അഫ്‌സല്‍ അന്‍സാരിയെ വെറുതെവിട്ടു

മാഫിയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുഖ്താര്‍ അന്‍സാരിയുടെ സഹോദരനാണ് അഫ്‌സല്‍ അന്‍സാരി.

Update: 2024-12-02 16:44 GMT

ഗാസിപൂര്‍: രാജ്യദ്രോഹക്കേസില്‍ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ടി എംപി അഫ്‌സല്‍ അന്‍സാരിയെ വെറുതെവിട്ടു. 2001ല്‍ സമാജ് വാദി പാര്‍ടി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫിസ് ആക്രമിച്ചുവെന്നാരോപിച്ച് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിപ്പൂര്‍ സിജെഎം കോടതിയുടെ വിധി.കേസ് രാഷ്ട്രീയപ്രേരിതമാണെന്ന അന്‍സാരിയുടെ വാദം കോടതി ശരിവച്ചു.

സംഭലിലെ ശാഹീ ജാമിഅ് മസ്ജിദില്‍ പോലിസ് അഞ്ചു പേരെ വെടിവച്ചു കൊന്നിട്ടും പ്രദേശത്ത് സമാധാനം വേണമെന്ന് സുപ്രിംകോടതി പറഞ്ഞിട്ടും ചിലര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയാണെന്ന് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ അന്‍സാരി പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിക്കേണ്ടി വരും. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ എപ്പോഴും ഭരണത്തിലുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാഫിയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുഖ്താര്‍ അന്‍സാരിയുടെ സഹോദരനാണ് അഫ്‌സല്‍ അന്‍സാരി.

Similar News