ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നു; സൈനിക കേന്ദ്രം ആക്രമിച്ച് ഹിസ്ബുല്ല
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് യുഎസ് ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു.
ബെയ്‌റൂത്ത്: ഇസ്രായേല്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതില്‍ പ്രതിഷേധിച്ച് ഇസ്രായേലി സൈന്യത്തെ ആക്രമിച്ച് ഹിസ്ബുല്ല. ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയിലെ സൈനിക കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഹിസ്ബുല്ല അറിയിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബെയ്‌റൂത്തിന് സമീപം വരെയെത്തിയെന്ന് ഹിസ്ബുല്ല ചൂണ്ടിക്കാട്ടി. വെടിനിര്‍ത്തലിന് ശേഷം ഇസ്രായേലി സൈന്യം തെക്കന്‍ ലബ്‌നാനില്‍ നടത്തിയ ആക്രമണത്തില്‍ ഏതാനും ലബ്‌നാന്‍ പൗരന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സൈനികകേന്ദ്രം ആക്രമിക്കാന്‍ തീരുമാനിച്ചത്.
Israel-lebnon boarder
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അവസാനിപ്പിക്കാന്‍ ഇസ്രായേലിനോട് യുഎസ് ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ നിരവധി തവണ കരാര്‍ ലംഘിച്ചതായി കരാറിന് മധ്യസ്ഥത വഹിച്ച ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ജീന്‍ നോയല്‍ ബാരറ്റും ചൂണ്ടിക്കാട്ടി. നവംബര്‍ 27നാണ് ലബ്‌നാനും ഇസ്രായേലും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടത്.