വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം
29ന് ആര്‍ടിപിസിആര്‍ പരിശോധനയോ, ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സാധ്യമാവാതിരുന്നാല്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന ഫലമുള്ളവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം.
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെത്തുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.
29ന് ആര്‍ടിപിസിആര്‍ പരിശോധനയോ, ഏതെങ്കിലും സാഹചര്യത്തില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് സാധ്യമാവാതിരുന്നാല്‍ മെയ് ഒന്നിന് എടുത്ത ആന്റിജന്‍ പരിശോധന ഫലമുള്ളവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാം.
കൊവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനം അനുവദിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പാസ് അനുവദിക്കപ്പെട്ടവര്‍ക്ക് ആശുപത്രികളില്‍ ടെസ്റ്റിന് മുന്‍ഗണന ലഭ്യമാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആയതിനാല്‍ ഇന്ന് തന്നെ പാസുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ നിന്ന് കൈപ്പറ്റണമെന്ന് അറിയിക്കുന്നു.