തേജസ്വി യാദവ് ആര്‍ജെഡി മേധാവിയാകുമെന്ന് പറയുന്നവര്‍ വിഡ്ഢികള്‍; പൊട്ടിത്തെറിച്ച് ലാലു യാദവ്
പാട്‌ന; താന്‍ ദേശീയ നേതാവെന്ന പദവിയില്‍നിന്ന് പിന്‍മാറുമെന്ന വാര്‍ത്ത ശരിയല്ലെന്നും തനിക്കുപകരം തേജസ്വി യാദവ് ആര്‍ജെഡി ദേശീയ നേതാവാകുമെന്നത് കുപ്രചാരണം മാത്രമാണെന്നും ലാലു പ്രസാദ് യാദവ്.
അങ്ങനെയുള്ള പ്രചാരണം നടത്തുന്നവര്‍ വിഡ്ഢികളാണ്. അതൊക്കെ എപ്പോള്‍ വേണമെന്ന് ഞങ്ങള്‍ക്കറിയാം-ലാലു യാദവ് മാധ്യമങ്ങളോട് പറഞ്ഞു. തേജസ്വി യാദവിനെ പാര്‍ട്ടി ദേശീയ നേതാവാക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നേരത്തെ ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവും ലാലു പ്രസാദ് പുറത്തുപോകുമെന്ന വാര്‍ത്ത തള്ളിയിരുന്നു. ലാലു പ്രസാദ് പാര്‍ട്ടിയെ വേണ്ട വിധം നയിക്കുന്നുണ്ടെന്നും അദ്ദേഹം പാര്‍ട്ടി പ്രസിഡന്റായി തുടരുമെന്നും തേജ് പ്രത്പ് യാദവ് പറഞ്ഞു.
ഫെബ്രുവരി പത്തിന് പാട്‌നയില്‍ ആര്‍ജെഡിയുടെ ദേശീയ എക്‌സിക്യീട്ടീവ് ചേരുന്നുണ്ട്. തേജ് യാദവ്, റാബ്രിദേവി തുടങ്ങിയവരും യോഗത്തിനെത്തും. ലാലു പ്രസാദും യോഗത്തില്‍ പങ്കെടുക്കും.