സിപിഎം നേതാക്കളുടെ ഭീഷണി;മുന്‍ സിഐടിയു പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു
ആത്മഹത്യാകുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്
തൃശൂര്‍:മുന്‍ സിഐടിയു പ്രവര്‍ത്തകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.തൃശൂര്‍ പീച്ചിയില്‍ സജിയാണ് മരിച്ചത്.സിപിഎം നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് സജി ആത്മഹത്യ ചെയ്തത്.സിഐടിയു വിട്ട സജി സ്വതന്ത്രമായി ജോലി ചെയ്യുകയായിരുന്നു.
ഇന്നലെയാണ് സജി ജീവനൊടുക്കിയത്. അവിവാഹിതനാണ്.ആത്മഹത്യാകുറിപ്പ് പോലിസ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.സിപിഎം നേതാക്കളുടെ വധഭീഷണിയുള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ പീച്ചി പോലിസ് അന്വേഷണം ആരംഭിച്ചു.
സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി സജിയുടെ സഹോദരന്‍ ബിജു വ്യക്തമാക്കി.പാലം പണിയുമായി ബന്ധപ്പെട്ട അഴിമതി ചോദ്യം ചെയ്തതാണ് സിപിഎം വിരോധത്തിന് കാരണമെന്ന് മരണപ്പെട്ട സജിയുടെ സഹോദരന്‍ ബിജു പറഞ്ഞു.നേതാക്കളുടെ ഭീഷണിയെ തുടര്‍ന്ന് സജി വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും ബിജു പറഞ്ഞു.