14കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത മൂന്ന് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്.

Update: 2020-08-25 01:31 GMT

കൊച്ചി: 14കാരിയെ കൂട്ടബലാത്സംഗം ചെയ്ത ഇതരസംസ്ഥാന തൊളിലാളികളായ മൂന്നുപേര്‍ പിടിയില്‍. യുപി സ്വദേശികളായ ഷാഹിദ്, ഫര്‍ഹാദ് ഖാന്‍, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. മറ്റു മൂന്നു പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ സംസ്ഥാനം വിട്ടുവെന്നുമാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി സംബന്ധമായി ഡല്‍ഹിയിലാണ്. ബന്ധുക്കള്‍ക്കൊപ്പമായിരുന്നു കുട്ടിയുടെ താമസം.

മാര്‍ച്ചില്‍ ലോക്ഡൗണ്‍ കാലത്താണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. എറണാകുളത്ത് മഞ്ഞുമ്മലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇതിനടുത്തായിരുന്നു പ്രതികളുടെയും താമസം. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടാക്കിയതിനു ശേഷം നിര്‍ബന്ധിച്ച് പലയിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. 

Tags:    

Similar News