ബെംഗളൂരുവില്‍ നിന്ന നില്‍പ്പില്‍ മൂന്ന്നില കെട്ടിടം ഇടിഞ്ഞുവീണു; ആര്‍ക്കും പരിക്കില്ല

Update: 2021-09-27 09:31 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ മെട്രോ നിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടം നിന്ന നില്‍പ്പില്‍ ഇടിഞ്ഞുവീണു. ബെംഗളൂരു വില്‍സന്‍ ഗാര്‍ഡനിലാണ് സംഭവം. ആര്‍ക്കും പരിക്കില്ല. 

കഴിഞ്ഞ മൂന്ന് വര്‍ഷമായി കെട്ടിടം ചെരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്‌ക്യു വകുപ്പിന്റെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കെട്ടിടം ഇടിഞ്ഞുവീഴുന്നതിനു മുമ്പ് താമസക്കാരെ ഒഴിപ്പിക്കാനായതുകൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷപ്പെട്ടു. കെട്ടിടം തകര്‍ന്നുവീഴുന്നത് പലരും ഷീട്ട് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്.  

Tags:    

Similar News