ഫേസ്ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി: മെറ്റക്ക് 124 കോടി രൂപ പിഴയിട്ട് ദക്ഷിണ കൊറിയ

2018 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 9,80,000 ഫേസ്ബുക്ക് യൂസര്‍മാരുടെ മതം, രാഷ്ട്രീയ വീക്ഷണങ്ങള്‍, സ്വവര്‍ഗ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ മെറ്റാ നിയമവിരുദ്ധമായി ശേഖരിച്ചതായി കണ്ടെത്തി.

Update: 2024-11-05 17:31 GMT

സിയോള്‍: ഫേസ്ബുക്ക് യൂസര്‍മാരുടെ രാഷ്ട്രീയ നിലപാടുകളും ലൈംഗിക ആഭിമുഖ്യവും ഉള്‍പ്പെടെയുളള വിവരങ്ങള്‍ ചോര്‍ത്തിയതിന് മെറ്റ കമ്പനിക്ക് 124 കോടി രൂപ പിഴയിട്ടു. പരസ്യധാതാക്കള്‍ക്ക് വേണ്ടി ഈ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നാലുവര്‍ഷം നീണ്ട അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

2018 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെ ഏകദേശം 9,80,000 ഫേസ്ബുക്ക് യൂസര്‍മാരുടെ മതം, രാഷ്ട്രീയ വീക്ഷണങ്ങള്‍, സ്വവര്‍ഗ സംഘടനകളില്‍ ഉള്‍പ്പെട്ടവരാണോ എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ മെറ്റാ നിയമവിരുദ്ധമായി ശേഖരിച്ചതായി കണ്ടെത്തി. ഈ വിവരം ഏകേദേശം 4,000 പരസ്യക്കമ്പനികളുമായി പങ്കിടുകയും ചെയ്തു. ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ ലൈക്ക് ചെയ്ത പേജുകളോ അവര്‍ ക്ലിക്ക് ചെയ്ത പരസ്യങ്ങളോ വിശകലനം ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

യൂസര്‍മാരുടെ സ്വകാര്യത ലംഘിച്ചതിന് 2022ല്‍ ഗൂഗ്ള്‍ കമ്പനിക്ക് സര്‍ക്കാര്‍ 600 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഉപഭോക്താക്കളുടെ ഓണ്‍ലൈന്‍ പെരുമാറ്റം അവരുടെ സമ്മതമില്ലാതെ ട്രാക്ക് ചെയ്യുന്നതിനും ടാര്‍ഗെറ്റുചെയ്ത പരസ്യങ്ങള്‍ക്ക് അവരുടെ ഡാറ്റ ഉപയോഗിച്ചതിനുമായിരുന്നു പിഴ.

Tags:    

Similar News