ചെക്ക് കേസിൽ തിരിച്ചടി: ജാമ്യ വ്യവസ്ഥയില്‍ ഇളവില്ല; കേസ് തീരും വരെ തുഷാറിന് യുഎഇ വിടാനാവില്ല
അജ്മാൻ: ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് തിരിച്ചടി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളി സമര്‍പ്പിച്ച അപേക്ഷ അജ്മാന് കോടതി തള്ളി. യാത്രാവിലക്ക് വിലക്ക് നീക്കാന്‍ സ്വദേശി പൗരന്റെ പാസ്പോര്‍ട്ട് ജാമ്യമായി നല്കി നാട്ടിലേക്ക് മടങ്ങാനായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കം. ഇതിനായി അജ്മാന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.ഇനി കേസില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെയോ കേസ് തീരും വരെയോ തുഷാറിന് യുഎഇ വിടാനാകില്ല. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന് കോടതി കഴിഞ്ഞ വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്.