ആറളം ഫാമില്‍ കടുവയുടെ ആക്രമണം; പശു ചത്തു

Update: 2022-12-23 06:56 GMT

കണ്ണൂര്‍: ആറളം ഫാമില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. നാലാം ബ്ലോക്കിലാണ് സംഭവം. പ്രദേശവാസിയായ അസീസിന്റെ പശുവിനെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച രാത്രിയില്‍ പശുവിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ പ്രദേശവാസികള്‍ കേട്ടിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ രണ്ടാഴ്ചയായി കടുവ ഭീതിയിലാണ് പ്രദേശം. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത് കര്‍ണാടകയുടെ വനാതിര്‍ത്തിയാണ്. കര്‍ണാടക വനത്തിലേക്ക് കടുവ പോയേക്കുമെന്നായിരുന്നു നിഗമനം. നാട്ടുകാരുടെ സഹായത്തോടെ മേഖലയില്‍ കടുവയെ കണ്ടെത്താന്‍ വനംവകുപ്പ് പരിശോധന നടത്തുകയാണ്.

Tags:    

Similar News