തിരുപ്പതി ലഡു വിവാദം: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി

അന്വേഷണ സംഘം സി.ബി.ഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

Update: 2024-10-04 08:52 GMT

തിരുപ്പതി: തിരുപ്പതി ലഡു വിവാദത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി) രൂപീകരിക്കാന്‍ ഉത്തരവിട്ട് സുപ്രിം കോടതി. അന്വേഷണ സംഘം സി.ബി.ഐ ഡയറക്ടറുടെ മേല്‍നോട്ടത്തില്‍ ആയിരിക്കുമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ആന്ധ്രാ പ്രദേശ് പൊലീസ്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് പുതിയ അന്വേഷണ സംഘം. സെപ്തംബര്‍ 30ന് വിഷയം കേട്ട സുപ്രീം കോടതി, സംസ്ഥാനം നിയോഗിച്ച എസ്‌ഐടി അന്വേഷണം തുടരണമോ അതോ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമോ എന്ന് തീരുമാനാമെടുക്കാന്‍ സഹായിക്കാന്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെടുകയായിരുന്നു.

മുന്‍ മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഭരണകാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു പരസ്യ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ദൈവങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് ബെഞ്ച് നിരീക്ഷിച്ചത്. ലബോറട്ടറി പരിശോധനാ റിപ്പോര്‍ട്ട് ഒട്ടും വ്യക്തമല്ല എന്ന് സുപ്രിം കോടതി പറഞ്ഞിരുന്നു.

Tags:    

Similar News