ടൗട്ടെ: സംസ്ഥാനത്ത് നാല് മരണം; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു; കൊച്ചിയില്‍ മല്‍സ്യത്തൊഴിലാളികളെ കാണാതായി
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കെടുതികളില്‍ സംസ്ഥാനത്ത് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടിലെ 9 തൊഴിലാളികളെ കാണാതായി. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഞായറാഴ്ച കൂടി കനത്ത ചുഴലിക്കാറ്റും മഴയും അനുഭവപ്പെട്ടേക്കാം.
ചിലന്തിയാര്‍ സ്വദേശി രാജസന്താനം, ചിത്തിരപുരം പഹവര്‍ ഹൗസ് സ്വദേശി സൗന്ദര്യവേലു, തിരുവനന്തപുരം പെരുന്താന്നി ദേവികഭവനില്‍ അനൂപ് എന്നിവരാണ് മരിച്ചവരില്‍ മൂന്ന് പേര്‍.
ടൗട്ടെ ചുഴലിയോടനുബന്ധിച്ച് കടലേറ്റില്‍ സംസ്ഥാനത്ത് നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി വീടുകള്‍ വെളളക്കെടുതിയിലും കടലാക്രമണത്തിലും തകര്‍ന്നിട്ടുണ്ട്. പലരെയും ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പുകളിലോ ആയി പാര്‍്പ്പിച്ചിരിക്കുകയാണ്.
കൊച്ചിയില്‍ നിന്ന് മല്‍സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ടാണ് 9 പേര്‍ക്കൊപ്പം കടലില്‍ കാണാതായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.