നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുതിരാന്‍ തുരങ്കത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരു വശങ്ങളിലേക്കും വാഹനങ്ങള്‍ കടന്ന് പോകുന്നതില്‍ തടസമുണ്ടാവില്ല.
തൃശൂര്‍: കുതിരാന്‍ തുരങ്കത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം.നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.കുതിരാന്‍ മല വഴി ഇന്ന് മുതല്‍ വാഹങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. എന്നാല്‍ തൃശൂര്‍ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരു വശങ്ങളിലേക്കും വാഹനങ്ങള്‍ കടന്ന് പോകുന്നതില്‍ തടസമുണ്ടാവില്ല.പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടാണ് പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പാറ പൊട്ടിക്കുന്നത് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇവിടെ നടക്കും. തുരങ്കത്തിന് അകത്തും പുറത്തുമായി 3.2 കിമീ ദൂരം ബാരിക്കേഡുകള്‍ വെച്ചായിരിക്കും ഇരുഭാഗത്തേക്കും വാഹനങ്ങള്‍ കടത്തി വിടുക.വാഹനങ്ങളുടെ വേഗത നിയന്ത്രിക്കും.നിര്‍മ്മാണം നടക്കുന്ന ഇടങ്ങളിലും തുരങ്കത്തിനകത്തും ഓവര്‍ടേക്കിങ്ങ് അനുവദിക്കില്ല.വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ പോലിസിനെ നിയോഗിച്ചിട്ടുണ്ട്. തുരങ്കത്തിനകത്ത് പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.