ഗോശാലകള്‍ക്ക് പണം നല്‍കാതെ സര്‍ക്കാര്‍; പശുക്കളെ ഹൈവേകളിലേക്ക് അഴിച്ചുവിട്ട് കര്‍ഷകര്‍, ഗതാഗതം തടസ്സപ്പെട്ടു
ഗോശാലകളുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ ധനസഹായം വാഗ്ദാനെ ചെയ്‌തെങ്കിലും അത് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ട്രസ്റ്റികള്‍ തങ്ങളുടെ കൈവശമുള്ള പശുക്കളെ ഹൈവേകളിലേക്ക് അഴിച്ചുവിട്ടത്.
അഹ്മദാബാദ്: ഗോശാലകളുടെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ ധനസഹായം നല്‍കാത്തതില്‍ പ്രതിഷേധിച്ച് 200ലധികം ഗോശാല ട്രസ്റ്റികള്‍ ആയിരക്കണക്കിന് പശുക്കളെ അഴിച്ചുവിട്ടതിനെതുടര്‍ന്ന് വടക്കന്‍ ഗുജറാത്ത് ഹൈവേകളിലെ ഗതാഗതം സ്തംഭിച്ചു.
ഗോശാലകളുടെ നടത്തിപ്പിന് സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ ധനസഹായം വാഗ്ദാനെ ചെയ്‌തെങ്കിലും അത് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ട്രസ്റ്റികള്‍ തങ്ങളുടെ കൈവശമുള്ള പശുക്കളെ ഹൈവേകളിലേക്ക് അഴിച്ചുവിട്ടത്.
2022-23 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ വാഗ്ദാനം ചെയ്തതുപോലെ ധനസഹായം ആവശ്യപ്പെട്ട് കഴിഞ്ഞ 15 ദിവസമായി ട്രസ്റ്റികള്‍ പ്രതിഷേധിക്കുകയാണെന്ന് ട്രസ്റ്റി കിഷോര്‍ ദവെ മാധ്യമങ്ങളോട് പറഞ്ഞു. ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അധികൃതരുടെ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നതെന്നും ട്രസ്റ്റികള്‍ കുറ്റപ്പെടുത്തി.
4.5 ലക്ഷം പശുക്കള്‍ക്ക് അഭയം നല്‍കുന്ന 1,500 ഷെല്‍ട്ടര്‍ ഹോം സംസ്ഥാനത്തുണ്ട്. ബനസ്‌കന്തയില്‍ മാത്രം, 170 ഷെല്‍ട്ടര്‍ ഹോമുകളില്‍ 80,000 പശുക്കളുണ്ട്. കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിന് ഷെല്‍ട്ടര്‍ ഹോമുകള്‍ക്ക് പ്രതിദിനം ഒരു പശുവിന് 60 മുതല്‍ 70 രൂപ വരെ ചെലവ് വരുന്നുണ്ട്.