ശ്രീനഗര്‍: ജമ്മു കശ്മീരിലെ ത്രാലില്‍ സുരക്ഷാ ഉദ്യോഗസ്ഥരും സായുധരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരാണെന്ന് കമാന്റര്‍ ഓഫീസര്‍ നീരജ് പാണ്ഡ്യേ പറഞ്ഞു.
ഇന്നലെ വൈകിട്ട് മുതല്‍ ആണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒളിച്ചിരുന്ന സായുധര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സായുധരെ സൈന്യം വളഞ്ഞതായാണ് സൂചന. പുല്‍വാമ ആക്രമണത്തിന് ശേഷം കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടാകുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Neeraj Pandey, Commander Officer, 43 RR on Tral encounter: Two terrorists were neutralised today, two AK-47s and other war-like stores were recovered from them. Both the terrorists were associated with Hizbul Mujahideen (HM). pic.twitter.com/zaUDLfW87V
— ANI (@ANI) March 5, 2019