കണ്ണൂര്‍ കോര്‍പറേഷനിലേക്ക് മല്‍സരിച്ച ട്രാന്‍സ്‌ജെന്റന്‍ യുവതി പൊള്ളലേറ്റു മരിച്ച നിലയില്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനിലേക്ക് മല്‍സരിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടട സമാജ് വാദി കോളനിയിലെ കെ സ്‌നേഹയാണ് മരിച്ചത്. ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ 36ാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

കണ്ണൂര്‍ കോര്‍പറേഷനിലെ 36ാം വാര്‍ഡില്‍ കെ സ്‌നേഹ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ(ഫയല്‍ ചിത്രം)
ബുധനാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ടൗണ്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Transgender woman who contested for Kannur Corporation was burnt to death