ട്രഷറി തട്ടിപ്പ്: വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലിസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്തെ വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസില്‍ കമ്പ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും പൊലിസ് കസ്റ്റഡിയിലെടുത്തു. ഹാര്‍ഡ് ഡിസ്‌ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലിസ് അറിയിച്ചു.
ട്രഷറിയില്‍ നടന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ധനവകുപ്പ് പ്രതികരിച്ചു. അന്വേഷണത്തിന് വകുപ്പുതല പ്രത്യേക സംഘത്തെയും നിയോഗിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും എന്‍ഐസി പ്രതിനിധിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുക. വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റും. സാമ്പത്തിക തട്ടിപ്പ് കണ്ടു പിടിച്ച ഉദ്യോസ്ഥനെ മാത്രം ഇവിടെ നില നിര്‍ത്തുമെന്നും മന്ത്രി തോമസ് ഐസക് അറിയിച്ചു.
ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ തട്ടിയ കേസില്‍ ബിജു ലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം. നടപടിക്രമങ്ങള്‍ പാലിച്ച് ഉടന്‍ ധനവകുപ്പ് ഉത്തരവിറക്കും.