കൊല്ലത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
കൊല്ലം: കൊല്ലത്ത് എഴുകോണിനും കുണ്ടറയ്ക്കുമിടയിലെ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഇതോടെ കൊല്ലത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിശമനസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റിയശേഷം ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ കൊല്ലത്ത് അതിശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു. മൂന്നോടെയാണ് റെയില്‍വേ ട്രാക്കില്‍ മരം വീണത്.
ഇതിന് പിന്നാലെ ചെങ്കോട്ടയില്‍ നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ കൊട്ടാരക്കര സ്റ്റേഷനില്‍ പിടിച്ചിട്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ കൊല്ലത്ത് അതിശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു. മൂന്നുമണിയോടെയാണ് റെയില്‍വേ ട്രാക്കില്‍ മരം വീണത്. നീണ്ടകുളങ്ങര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ മടങ്ങിയെത്തുകയാണ്. ഫിഷറീസ് വകുപ്പ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബോട്ടുകള്‍ മടങ്ങുന്നത്. കൊല്ലം ജില്ലയില്‍ നാളെ റെഡ് അലര്‍ട്ടാണ്.