ഹരിയാനയില്‍ ഭൂചലനം; 24 മണിക്കൂറിനിടെ രണ്ടാമത്തേത്

റിക്ചര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ റോഹ്ത്തക്കിന് സമീപമാണ്.

Update: 2020-06-19 04:11 GMT
ഹരിയാനയില്‍ ഭൂചലനം; 24 മണിക്കൂറിനിടെ രണ്ടാമത്തേത്

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഭൂചലനം. പുലര്‍ച്ചെ 5.37 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ചര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഹരിയാനയിലെ റോഹ്ത്തക്കിന് സമീപമാണ്.

ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട്‌ചെയ്തിട്ടില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് റോഹ്ത്തക്കില്‍ ഭൂചലനം അനുഭവപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 4.18നും ഇവിടെ ഭൂചലനമുണ്ടായിരുന്നു.

Tags:    

Similar News