ഇറാനില്‍ ശക്തമായ ഭൂചലനം

Update: 2022-07-24 01:05 GMT

തെഹ്‌റാന്‍: ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയുടെ വിവിധ ഭാഗങ്ങളിലും അനുഭവപ്പെട്ടു. യുഎഇ സമയം രാത്രി 8.07 നാണ് ഭൂചലനമുണ്ടായതെന്ന് യുഎഇ ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. ദുബയ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍ പറഞ്ഞു. എന്നാല്‍, യുഎഇയില്‍ എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഗള്‍ഫിലെ ഇറാന്റെ തെക്കന്‍ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ സ്‌റ്റേറ്റ് മീഡിയ പറഞ്ഞു. ഇത് ഭൂചലനം ബാധിച്ച പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തന സംഘത്തെ അധികൃതര്‍ വിന്യസിച്ചിട്ടുണ്ട്. അതേസമയം, റിക്ടര്‍ സ്‌കെയിലില്‍ 5.7ഉം 5.8ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്നും റിപോര്‍ട്ടുണ്ട്. ഒരു ഭൂചലനം 5.5 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു.

കനത്ത നാശനഷ്ടങ്ങളൊന്നും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍, കൂടുതല്‍ പ്രദേശങ്ങളില്‍ ഈ ഭൂചലനം ബാധിച്ചിട്ടുണ്ട്. പരിശോധന തുടരുകയാണ്- ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലെ റെഡ് ക്രസന്റ് മേധാവി മൊഖ്താര്‍ സലാഷൂര്‍ സ്‌റ്റേറ്റ് ടിവിയോട് പറഞ്ഞു. ജൂണ്‍ 15 ന് ഇറാന്റെ തെക്കന്‍ കിഷ് ദ്വീപില്‍ മൂന്ന് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായതിന് ശേഷമാണ് ശനിയാഴ്ചത്തെ സംഭവം.

Tags:    

Similar News