ട്രംപ് വഴങ്ങുന്നു; അധികാര കൈമാറ്റത്തിന് നിര്‍ദ്ദേശം

അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് സംബന്ധമായ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ട്രംപ് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

Update: 2020-11-24 04:45 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാതെ നിന്ന ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍ കീഴടങ്ങുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.

ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അധികാര കൈമാറ്റത്തിന് നിര്‍ദേശം നല്‍കിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് സംബന്ധമായ കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് ട്രംപ് മറ്റൊരു ട്വീറ്റിലൂടെ വ്യക്തമാക്കി.

Tags:    

Similar News