തുര്‍ക്കിഷ് എഴുത്തുകാരന്‍ അഹമ്മദ് അല്‍താന്‍ ജയില്‍ മോചിതനായി
നാലുവര്‍ഷത്തിലേറെയായ തടങ്കല്‍ അദ്ദേഹത്തിന്റെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന യൂറോപ്പ്യന്‍ മനുഷ്യാവകാശ കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് അപ്പീല്‍ കോടതി അദ്ദേഹത്തിനെതിരായ വിധി റദ്ദാക്കിയത്.
ആങ്കറ: തുര്‍ക്കിഷ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അഹ്മത്ത് അല്‍താന്‍ ജയില്‍ മോചിതനായി. രാജ്യത്തെ ഉന്നത അപ്പീല്‍ കോടതി അദ്ദേഹത്തിനെതിരായ വിധി റദ്ദാക്കിയതിനു പിന്നാലെയാണ് ജയില്‍ മോചനം. നാലുവര്‍ഷത്തിലേറെയായ തടങ്കല്‍ അദ്ദേഹത്തിന്റെ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന യൂറോപ്പ്യന്‍ മനുഷ്യാവകാശ കോടതിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് അപ്പീല്‍ കോടതി അദ്ദേഹത്തിനെതിരായ വിധി റദ്ദാക്കിയത്.
2016ലെ പട്ടാള അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട ആരോപണങ്ങളെതുടര്‍ന്ന് 71 കാരനായ അല്‍ത്താന്‍ 2016 ജൂലൈ മുതല്‍ പടിഞ്ഞാറന്‍ ഇസ്താംബൂളിലെ ജയിലിലാണ്. ഒരു ടിവി പരിപാടിക്കിടെ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട സുപ്രധാന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോരിട്ടും സര്‍ക്കാരിനെ വിമര്‍ശിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങളുടേയും പേരിലാണ് അഹമ്മദ് അല്‍താന്‍ അറസ്റ്റിലായത്.
ഭരണഘടനാ ഉത്തരവ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പരോള്‍ ഇല്ലാതെ 2018ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും അപ്പീല്‍ കോടതിയായ കാസേഷന്‍ കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.