യുഎസ് മുന്നറിയിപ്പ് തള്ളി തുര്‍ക്കി; കുര്‍ദ് മേഖലയില്‍ സൈനിക നടപടി തുടങ്ങി
. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന വടക്കുകിഴക്കന്‍ സിറിയന്‍ മേഖലയില്‍നിന്ന് തങ്ങള്‍ക്ക് ഭീഷണിയായി വര്‍ത്തിക്കുന്ന കുര്‍ദ് നേതൃത്വത്തിലുള്ള സൈന്യത്തെ ഒഴിപ്പിച്ച് ലക്ഷക്കണക്കിന് വരുന്ന സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ഒരു 'സുരക്ഷിത മേഖല' ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. മേഖലയില്‍ 480 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പ്രദേശമാണ് സുരക്ഷിതമേഖലയാക്കാന്‍ തുര്‍ക്കി ലക്ഷ്യമിടുന്നത്.
ആങ്കറ: യുഎസിന്റെയും ഇറാനിന്റേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സിറിയയിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കി സൈനിക നടപടി തുടങ്ങി. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന വടക്കുകിഴക്കന്‍ സിറിയന്‍ മേഖലയില്‍നിന്ന് തങ്ങള്‍ക്ക് ഭീഷണിയായി വര്‍ത്തിക്കുന്ന കുര്‍ദ് നേതൃത്വത്തിലുള്ള സൈന്യത്തെ ഒഴിപ്പിച്ച് ലക്ഷക്കണക്കിന് വരുന്ന സിറിയന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ ഒരു 'സുരക്ഷിത മേഖല' ഒരുക്കുകയാണ് തുര്‍ക്കിയുടെ ലക്ഷ്യം. മേഖലയില്‍ 480 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പ്രദേശമാണ് സുരക്ഷിതമേഖലയാക്കാന്‍ തുര്‍ക്കി ലക്ഷ്യമിടുന്നത്.
ഐഎസിനും മറ്റു സായുധ ഗ്രൂപ്പുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ യുഎസിന്റെ പ്രധാന സഖ്യകക്ഷിയായ കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനെ (എസ്ഡിഎഫ്) കൈവിട്ട് യുഎസ് ഈ മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിനു പിന്നാലെയാണ് തുര്‍ക്കി സൈനിക നീക്കം ആരംഭിച്ചത്.
സിറിയയില്‍ ബഷാറുല്‍ അസദിന്റെ ഭരണകൂടത്തിനെതിരെ പോരാടുന്ന വിമത വിഭാഗമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന് യുഎസ് ആയുധം അടക്കമുള്ള പിന്തുണ നല്‍കി വരികയായിരുന്നു.യുഎന്നും യൂറോപ്യന്‍ യൂനിയനും മറ്റ് വന്‍ശക്തികളും തുര്‍ക്കി നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. സൈനിക നടപടി ഇതിനോടകം എട്ടുവര്‍ഷത്തെ സംഘര്‍ഷത്തിലേക്ക് എറിയപ്പെട്ട സിറിയന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതിനു മാത്രമേ ഉപകരിക്കുവെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
തുര്‍ക്കിയുടെ ഏകപക്ഷീയമായ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് പെന്റഗണ്‍ പ്രതികരിച്ചു. സിറിയയില്‍ സൈനിക നടപടി ഉണ്ടായാല്‍ തുര്‍ക്കിയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍, സിറിയന്‍ വിമതരെ തീവ്രവാദ വിഭാഗമായാണ് തുര്‍ക്കി പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ബഷാറുല്‍ അസദിനെതിരായ നിലപാടില്‍ യുഎസും തുര്‍ക്കിയും എതിര്‍ ചേരികളിലായിരുന്നു.
കുര്‍ദ് ഭൂരിപക്ഷ മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറുമ്പോള്‍ തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനെന്ന വാദം ഉന്നയിച്ചാണ് തുര്‍ക്കി സൈനിക നടപടി തുടങ്ങിയത്. അധിനിവേശത്തിന് തുര്‍ക്കി തുനിഞ്ഞാല്‍ ശക്തമായി ഇടപെടുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി.