ട്വിറ്റര്‍, കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്നു; കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് അവസാന നോട്ടിസ് അയച്ചു

Update: 2021-06-05 08:11 GMT

ന്യൂഡല്‍ഹി: സാമൂഹികമാധ്യമ ഭീമനായ ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നു. രാജ്യത്തെ ഐടി നിയമത്തിനനുസരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടിസ് അയച്ചു. മെയ് 26ാം തിയ്യതിയോടെ പ്രാബല്യത്തില്‍ വരുന്ന ഐടി നിയമത്തിനനുസരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയില്‍ ഒരു കോണ്‍ടാക്റ്റ് പേഴ്‌സനെയോ ചീഫ് കംപ്ലയന്‍സ് ഓഫിസറെയോ നിയമിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ഇതുവരെയും ട്വീറ്റര്‍ അനുസരിച്ചിട്ടില്ല. രാജ്യത്ത് ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നാണ് മറ്റൊരു ആവശ്യം.

ആവശ്യങ്ങളോട് വേണ്ട വിധത്തില്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങരുതെന്ന മുന്നറിയിപ്പോടെയാണ് ട്വിറ്റന് അവസാനമായി നോട്ടിസ് അയച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ട്വിറ്റര്‍ വ്യക്തത വരുത്തിയിട്ടില്ലെന്ന് നോട്ടിസില്‍ ഐടി മന്ത്രാലയം കുറ്റപ്പെടുത്തിയിട്ടുണ്ട്. ആര്‍എസ്എസ്സ്, സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായ ഉപരാഷ്ട്രപതിയുടെ ട്വിറ്റര്‍ ഹാന്‍ഡലില്‍ നിന്ന് ഇന്ന് രാവിലെ നീല ടാഗ് നീക്കം ചെയ്തിരുന്നു. പ്രമുഖരായ വ്യക്തികളുടെ ഹാന്‍ഡിലുകള്‍ക്ക് നല്‍കുന്ന പ്രത്യേക സൂചകമാണ് നീല ടാഗ്. പിന്നീട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് അത് പുനഃസ്ഥാപിച്ചു. എന്നാല്‍ അതിനു പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്തിന്റെ നീല ടാഗും നീക്കം ചെയ്തു.

രാജ്യത്തെ ഭരണഘടനയോട് യുദ്ധംപ്രഖ്യാപിക്കുകയാണ് ട്വിറ്റര്‍ ചെയ്യുന്നതെന്നാണ് ആര്‍എസ്എസ് വക്താക്കളുടെ ഇതിനോടുള്ള പ്രതികരണം. വെറുതെ പടര്‍പ്പില്‍ തല്ലാതെ നിയമമനുസരിക്കാന്‍ ഐടി മന്ത്രാലയവും പ്രതികരിച്ചു.

Tags:    

Similar News