വൈഗൂര്‍ സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളെന്ന് ചൈന: പരാമര്‍ശത്തിനെതിരെ നടപടിയെടുത്ത് ട്വിറ്റര്‍

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങള്‍ എന്നാണ് പരാമര്‍ശിച്ചത്.

Update: 2021-01-09 19:02 GMT

ന്യൂയോര്‍ക്ക്: വൈഗൂര്‍ മുസ്‌ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങളാണെന്ന ചൈനയുടെ പരാമര്‍ശത്തിനെതിരേ ട്വിറ്റര്‍ നടപടിയെടുത്തു. ശനിയാഴ്ച രാവിലെയാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ചൈനീസ് എംബസി വൈഗൂര്‍ സ്ത്രീകളെ മോശമാക്കിയുള്ള പരാമര്‍ശം പോസ്റ്റ് ചെയ്തത്. ഇത് മാനുഷികവല്‍ക്കരണത്തിനെതിരായ പരാമര്‍ശമാണെന്ന് പറഞ്ഞ് ട്വിറ്റര്‍ പോസ്റ്റ് നീക്കം ചെ്തു.


ചൈന വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ട്വീറ്റില്‍ വൈഗൂര്‍ സ്ത്രീകളുടെ മനസ്് 'മോചിപ്പിക്കപ്പെട്ടു' എന്നും ഇനി 'കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന യന്ത്രങ്ങള്‍' അല്ലെന്നും ആണ് പറഞ്ഞത്. 'ഒരു കൂട്ടം ആളുകളുടെ മതം, വംശം, വംശീയത എന്നിവ അടിസ്ഥാനമാക്കി മനുഷ്യത്വരഹിതമായ പരാമര്‍ശം നടത്തുന്നത് ഞങ്ങള്‍ നിരോധിച്ചിരിക്കുന്നു,' ട്വിറ്റര്‍ വക്താവ് ആര്‍സ് പറഞ്ഞു.


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇംഗ്ലീഷ് ഭാഷാ ദിനപത്രമായ ചൈന ഡെയ്‌ലി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വൈഗൂര്‍ മുസ്‌ലിം സ്ത്രീകളെ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന യന്ത്രങ്ങള്‍ എന്നാണ് പരാമര്‍ശിച്ചത്. ഈ വാര്‍ത്തയുമായി ബന്ധപ്പെടുത്തിയാണ് വാഷിംഗ്ടണ്‍ ഡിസിയിലെ ചൈനീസ് എംബസിയും മോശമായ കമന്റ് പോസ്റ്റ് ചെ്തത്.





Tags:    

Similar News