കുഴല്‍കിണറില്‍ വീണ രണ്ടര വയസ്സുകാരിക്ക് പുതുജീവന്‍; രക്ഷപ്പെടുത്തിയത് 18 മണിക്കൂറുകള്‍ക്കൊടുവില്‍
രാജസ്ഥാനിലെ ദൗസയില്‍ ബാന്‍ഡ്കുയി ടൗണിനു സമീപമുള്ള കുഴല്‍കിണറിലാണ് കുട്ടി വീണ്ടത്.കളിച്ചു കൊണ്ടിരിക്കെയായിരുന്നു തുറന്ന് കിടന്ന കുഴല്‍ കിണറിലേക്ക് കുട്ടി വീണത്
ജയ്പൂര്‍: രാജസ്ഥാനില ദൗസയില്‍ 600 അടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടരവയസുകാരിയെ പുറത്തെടുത്ത് രക്ഷാ പ്രവര്‍ത്തകര്‍. രാജസ്ഥാനിലെ ദൗസയില്‍ ബാന്‍ഡ്കുയി ടൗണിനു സമീപമുള്ള കുഴല്‍കിണറിലാണ് കുട്ടി വീണ്ടത്.കളിച്ചു കൊണ്ടിരിക്കെയായിരുന്നു തുറന്ന് കിടന്ന കുഴല്‍ കിണറിലേക്ക് കുട്ടി വീണത്. ഇന്നലെയായിരുന്നു സംഭവം. പോലീസും സംസ്ഥാന ദേശീയ ദുരന്തനിവാരണ സേനയും ഒന്നിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയെ പുറത്തെത്തിച്ചത്.
കുഴല്‍കിണറിന് ഏകദേശം 600 അടി താഴ്ചയുണ്ട്. 35 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നിരുത്. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്‌സിജന്‍ എത്തിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് എക്‌സ്‌കവേറ്ററിന്റെയും ഒരു ട്രാക്ടറിന്റെയും സഹായത്തോടെ 15 അടിയോളം കുഴിയെടുത്താണ് സംഘം കുഞ്ഞിനെ പുറത്തെതിച്ചത്. അഡീഷണല്‍ ജില്ലാ കളക്ടര്‍ സുമിത്ര പരീഖ്, ബസവ എസ്ഡിഎം രേഖ മീന എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.