ആനന്ദ്നഗര്‍: കശ്മീരില്‍ ഇന്ത്യന്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. കശ്മീരിലെ ആനന്ദ്നഗില് ഇന്ന് വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സെന്‍ട്രല്‍ റിസര്‍വ് പൊലീസും ചേര്‍ന്നാണ് ഓപ്പറേഷന് ആസൂത്രണം ചെയ്തത്.
ഗ്രാമത്തില്‍ സായുധര്‍ ഒളിച്ചിരിക്കുന്നു എന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം സംയുക്ത ഓപ്പറേഷന് നടത്തിയത്. ഇവിടം സൈന്യം വളഞ്ഞതോടെ ഒളിച്ചിരിക്കുന്നവര്‍ വെടിവെക്കുകയായിരുന്നു. രണ്ടു ദിവസം മുന്‍പ് കശ്മീരില്‍ രണ്ട് സൈനികരും അഞ്ച് സായുധരും കൊല്ലപ്പെട്ടിരുന്നു.