രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍: രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 23ആയി
ന്യൂഡല്‍ഹി: മുംബൈില്‍ രണ്ട് പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 23 ആയി. ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ 37കാരനും യുഎസ്സില്‍ നിന്ന് മടങ്ങിയ 36കാരനുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 10 ആയി.
രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരും വാക്‌സിന്‍ എടുത്തവരാണ്.
രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യമായി ഒരാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പക്ഷേ, വിദേശിയായ അദ്ദേഹം രോഗം സ്ഥിരീകരിക്കും മുമ്പ് രാജ്യം വിട്ടു. രണ്ടാമത്തെയാളും കര്‍ണാടകയിലായിരുന്നു. ഗുജറാത്തിലും ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നവംബര്‍ അവസാനം ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്.